Saturday, 12 January 2013

രാത്രി

രാത്രി 

ഇന്നലെ രാത്രി നിലാവ് മാഞ്ഞപ്പോള്‍
നീ മാത്രം ബാക്കിയായി ..

പാതി ചുംബിച്ചു നിര്‍ത്തിയ ചഷകം
നിലാവിന്റെ പാതി വെളിച്ചം വലിച്ചു കുടിച്ചിരുന്നു
അര്‍ദ്ധ ലഹരിയില്‍ നിലാവ് ചുവന്നു

ഉള്ളില്‍ ഞാന്‍ നിന്നില്‍ നിറഞ്ഞ പോലെ
രാത്രി ഒരു പാനപാത്രത്തിന്‍ ഇരുണ്ട
മയക്കത്തിന്റെ കയങ്ങളില്‍ പുലരാതിരിക്കാന്‍
മറഞ്ഞു നിന്നു



3 comments: