ചരിത്രത്തില്‍ പ്രതീഷ് നാന്ദിയുടെ കുരിശു മരണം ആരും പ്രവചിച്ചില്ല .പക്ഷെ കറങ്ങുന്ന രാക്ഷസ ചക്രങ്ങള്‍ക്ക് കീഴെ നാന്ദിയുടെ കുരിശുമരണം നടന്നു കൂര്‍ത്ത മുനയുള്ള ആണികള്‍ ആഴ്ന്നിറങ്ങി നാന്ദിയുടെനടുവില് ചോര വാര്‍ന്നു .
അസ്തമയ സുര്യന്റെ ച്ചുവപ്പേറ്റു ചോര പിന്നെയും ചുവന്നു .
മൂനാം നാള് ഉയര്‍ത്ത് എഴുന്നേല്ക്കും എന്ന പ്രതീക്ഷയില്‍ ചോര കലര്‍ന്ന വിയര്‍പ്പു ഒപ്പാന്‍ മഗ്ദലനയിലെ മറിയം എത്തിയില്ല .
അല്ലെങ്കിലും നാന്ദി ഞാന്‍ ആരും അല്ല .
ഈ കുരിശു മരണം നീ അര്‍ഹിക്കുന്നതാണ് ആയിരങ്ങളുടെ ആരവങ്ങള്‍ക്ക് നടുവില്‍ കടലില്‍ താഴുന്ന സൂര്യനൊപ്പം ഈ കുരിശുമരണം നീ ഇരന്നു വാങ്ങിയതല്ലേ ..?
പത്രപ്രവര്ത്തകന് ,എഴുത്തുകാരന് ,സ്ത്രീപക്ഷചിന്തകന് അങ്ങിനെ എല്ലാം തികഞ്ഞ ബുദ്ധിജീവി .അപ്പോള്‍ നീ അറിയാത്തതല്ല ...
ഏദന്‍ തോട്ടത്തിന് നടുവിലെ പഴം ഹവ്വ ആദത്തിനു നല്കുന്നു .ഭൂമിയിലെ ആദ്യപാപം .ആദ്യപാപതിന്റെ ദുരന്ത ഫലങ്ങള്‍ നിനക്ക് അറിവുള്ളതല്ലേ .അന്ന് മുതല്‍ ഇന്ന് വരെ ഈ ഞാനും നീയും ഇവളും പിന്നെ സകല മനുഷ്യരും അനുഭവിക്കുന്ന ദുരിതം അതല്ലേ .
അല്ലെങ്കില്‍ തന്നെ നിനക്ക് ബുദ്ധിയില്ലേ ബുദ്ധിജീവികള്‍ സാധാരണ കൊണ്ട് നടക്കുന്ന നീണ്ട മുടിയിഴകള്‍ ഇല്ലെങ്കിലും .
നീ ഒന്നാലോചിച്ചേ ഈ ഭൂമിയിലെ വൈരുധ്യങ്ങള്‍ ..ഭര്‍ത്താവിനൊപ്പം ഏറെ നാള് കഴിഞ്ഞു ഗര്‍ഭം ധരിച്ചു നൊന്തു പ്രസവിച്ച സ്ത്രീയെ നാം കന്യക എന്ന് വിളിക്കുന്നു ..അവിവാഹിതയായ പ്രസവിക്കാത്ത മനുഷ്യ ദൈവത്തെ നാം അമ്മയെന്ന് വിളിക്കുന്നു മദ്യപിക്കാത്ത മദ്യത്തിന്റെ രുചിയറിയാത്ത മദ്യ നിരോധന പ്രവര്തകന് കെ ബാബുവിന്റെ മദ്യനയം തെറ്റാണെന്ന് പറയുന്നു ..ഇതാണ് ലോകം .
ഇതാണ് ലോകമെന്നു ഞാനും ഇവളും നിന്നോട് പറഞ്ഞു തരേണ്ടതില്ല .എന്നിട്ടും നീ - അപ്പോള്‍ അതാണ് പറഞ്ഞത് ഈ കുരിശു മരണം നീ ഇരന്നു വാങ്ങിയ നിന്റെ വിധിയാണ് ..
ഷണ്ഡനായ പാണ്ടുവിന്റെ മക്കളെ നീയും വിളിക്കുന്നത് പാണ്ഡവര്‍ എന്നല്ലേ ? അത് പാണ്ഡവരുടെ വിധി അതും നിനക്കറിയാം
എന്നിട്ടും നീ അക്ഷരങ്ങളില്‍ പൊതിഞ്ഞ് നിന്റെ സ്നേഹം ഇവള്‍ക്ക് നല്കി എന്തിനു..?
നിനക്കറിയാമല്ലോ ഞാന്‍ ഒരു വിശ്വസ്സിയല്ല.. എന്ന് പറയുമ്പോള്‍ അവിശ്വാസം എന്റെ വിശ്വാസമല്ല .വിശ്വാസി അല്ലാത്ത ഞാന്‍ വിധിയില്‍ വിശ്വസ്സിക്കുന്നു എന്ന് പറഞ്ഞാല്‍ നിനക്ക് അത് മനസ്സിലാകും ...അതിരാത്രം കൊണ്ട് മഴ പെയ്യാം .. ഭൂമി ഉരുണ്ടതാണോ എന്ന് ഇപ്പോഴും ഞാന്‍ സംശയിക്കുന്നു .അപ്പോള്‍ അതാണ് കാര്യം എന്റെ അവിശ്വാസമാണ് എന്റെ വിശ്വാസം ...
വിധിയാവും...... നീ നല്കിയ മധുരം നുണഞ്ഞു ,വര്‍ഷങ്ങളായി കൊണ്ട് നടന്ന മധുരം നിറഞ്ഞ വേദന ഇവളില്‍ കണ്ണ് നീരായി അലിഞ്ഞൊഴുകുന്നു ..അനിവാര്യമായ ദുരന്തത്തില്‍ ഹവ്വ ആദമിനു നല്കിയ പഴം പോലെ ...............
എല്ലാം അറിയുന്നവന് സ്വയം ബുദ്ധിജീവിയെന്നു അഹങ്കരിക്കുന്നവന് നീ ....നാന്ദി
ഇനി ഈ മനസ്സില്‍ കവിതയില്ലെന്നു ടീച്ചര്‍ പാടിയത് ടീച്ചര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല .എല്ലാ സമാനഹൃദയര്‍ക്കും വേണ്ടി ആയിരുന്നു......എങ്കിലും കവിതയുടെ ഇത്തിരി പച്ചപ്പ് ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നില്ലേ ? അതാണ് നീ പറിച്ചെടുത്ത് അഗ്നിയുടെ നാമ്പുകള്‍ കൊളുത്തിയത് ..നിനക്ക് അറിയാമല്ലോ കരിഞ്ഞു പോവാന്‍ ബാക്കിയൊന്നും ഉണ്ടായില്ല .
ഇത്തിരി ചാരം ഞാന്‍ കോരിയെടുക്കുന്നു
ആചാരങ്ങളില്ലാതെ ജലകണികകള്‍ ഇറ്റിക്കാതെ ദര്‍ഭപുല്ല് മോതിരമായി അണിയാതെ നിന്റെ ഓര്‍മയ്ക്ക് മേല്‍ ഞാന്‍ ബലിയിടുന്നു ..
ഒരു കാക്കയും വരില്ല ഈ ബലി ചോറ് ഉണ്ണാന്‍
ഒരു ഉയര്ത്തെഴുനെല്പ്പ് നിനക്കില്ല .എനിക്കില്ല .ഇവള്ക്കുമില്ല
നന്നായിട്ടുണ്ട് ...എഴുതുക !
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
Deleteആശംസകള്‍ ..!
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
Deleteആ ചാരത്തില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയായ് ഉയരുക ആശംസകള്‍
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
Deleteആദ്യമായാണ് ഈ വഴി.
ReplyDeleteവേറിട്ട വഴിയിലൂടുള്ള ചിന്തകൾ.
ആശംസകൾ
പറയാതെ വയ്യ ഒരു വാക്ക് ...
Deleteനന്ദി.
വന്നതിനും നല്ല വാക്ക് പറഞ്ഞതിനും
ഇത്തിരി ചാരം ഞാന്‍ കോരിയെടുക്കുന്നു
ReplyDeleteശുഭാശംസകൾ................
കൊരിയെടുത്തോളൂ
Deleteപൊള്ളുന്ന ഓര്‍മ്മകളുടെ വെണ്ണീര്
നന്ദി
കൊരിയെടുത്തോളൂ
ReplyDeleteപൊള്ളുന്ന ഓര്‍മ്മകളുടെ വെണ്ണീര്
നന്ദി
ഒരു കാക്കയും വരില്ല ഈ ബലി ചോറ് ഉണ്ണാന്‍
ReplyDeleteഓരോ വാചകങ്ങളും ഓരോരു സത്യങ്ങള്‍ നിരത്തുമ്പോള്‍ തര്‍ക്കിക്കാനോ നിഷേധിക്കാനോ കഴിയില്ല.
വളരെ ഇഷ്ടപ്പെട്ടു.
വേര്‍ഡ് വെരിഫിക്കേഷന് എടുത്തു മാറ്റണം.
Thank you for the visit and comment Pattepadam Ramji
Deleteremoved word verification