കൈകഴുകുന്ന നേരം
പീലാത്തോസ്
യേശുവിനു നേരെ നോക്കിയില്ല
പീലാത്തോസിന്റെ മനസ്സില്‍
നചികേതസ്സിന്റെ വാക്കുകള്‍ നിറഞ്ഞു ..
എനിക്ക് മുന്നേ നടക്കുന്നവരുടെ
ഏറ്റവും പിറകിലായി
എനിക്ക് പിന്‍പേ വരുന്നവരുടെ
ഏറ്റവും മുന്നിലായി
എനിക്ക് മരണകവാടം കടക്കണം
രാക്ഷസ രൂപം പൂണ്ട പുരുഷാരത്തിനു മേല്‍
മറിയയുടെ മൌനം അടക്കിയ വിതുമ്പല്‍
ഉണര്‍ന്നു
അപ്പോള്‍ പീലാത്തോസിന്റെ
കൈകളില്‍ യേശുവിന്റെ രക്തം
നിറഞ്ഞു ,നെഞ്ചിലും
പ്രിയപ്പെട്ട രതീഷ്,
ReplyDeleteസുപ്രഭാതം !
പിഴ ചെയ്യുന്നവരുടെ എണ്ണം കുറയുമെന്ന് പ്രത്യാശിക്കാം.
നന്മയും നേരും, ഈ ലോകത്തില്‍ നിറയട്ടെ !
വരികള്‍ നന്നായി!ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
thanks for four encouraging words.
Deleteകഴുകിയാലും, കഴുകിയാലും തീരാതെ...
ReplyDeleteകവിത ഹൃദ്യമായി.
ശുഭാശംസകൾ...
പീലാത്തോസ് വീണ്ടും വീണ്ടും കൈകഴുകുന്നു....................... ഏതു സുഗന്ധകൂട്ടിട്ടു കഴുകിയാലും പാപക്കറ മാറാത്ത ആ കൈകള്‍ .കവിത വളരെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു .ആശംസകള്‍ !
ReplyDeleteലളിതം സുന്ദരം..
ReplyDeleteമുന്നോട്ടുമില്ല, പിന്നോട്ടുമില്ല....
ReplyDeleteഫോളോ ഇല്ലാത്തതിനാല്‍ പുതിയ പോസ്റ്റ് അറിയാന്‍ കഴിയുന്നില്ല.
നന്നായിട്ടുണ്ട്
ReplyDeleteഅഭിനന്ദനങ്ങള്‍ !