Tuesday, 15 January 2013

കടം


 ഞാന്‍ പറയാന്‍ മറന്ന വാക്കുകള്‍  
നീ മൌനം കൊണ്ട് കൊത്തിയെടുത്തു 
മഴ ബാക്കി വെച്ചുപോയ തണുപ്പില്‍
നിന്റെ ചുണ്ടിനു മേല്‍ വിയര്‍പ്പു പൊടിഞ്ഞു 
ഇടതു മാറിലെ കറുത്ത മറുക്  ചുംബനം കൊണ്ട് ചുവന്നു 

നിലാവ് മറഞ്ഞു നിന്ന രാത്രിയില്‍
 പിറവി കൊണ്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍ 
 നിന്നോട് സത്യം പറഞ്ഞില്ല
 എന്നോട് കള്ളവും 

എന്റെയും നിന്റെയും പ്രിയ കവി പറഞ്ഞപോലെ 
പിരിയാന്‍  നേരം 
കന്യകയായ ദേവിയോട് വിട പറഞ്ഞപ്പോള്‍ 
നീ പറഞ്ഞില്ല 
ഞാനും ഇതു പോലെ 
ഞാനും നിന്നേ പോലെ 

ഉള്ളം  കൈ പൊള്ളിച്ച 
 കുരിശു നീ തിരിച്ചു തന്നു 
വിരലിനെ പൊള്ളിച്ച അക്ഷരങ്ങളും നീ തിരിച്ചു തന്നു 
നാവിന്‍ തുമ്പ് പൊള്ളിച്ച മിഴിനീരും നീ തിരിച്ചു തന്നു 
എന്നിട്ടുമെന്തേമൌനം കൊണ്ട് കൊത്തിയെടുത്ത വാക്കുകള്‍ 
  നീ എനിക്ക് തിരിച്ചു തന്നില്ല 

2 comments:

  1. എന്നിട്ടുമെന്തേമൌനം കൊണ്ട് കൊത്തിയെടുത്ത വാക്കുകള്‍
    നീ എനിക്ക് തിരിച്ചു തന്നില്ല

    ശുഭാശംസകൾ......

    ReplyDelete
  2. ഉള്ളം കൈ പൊള്ളിച്ച
    കുരിശു നീ തിരിച്ചു തന്നു
    വിരലിനെ പൊള്ളിച്ച അക്ഷരങ്ങളും നീ തിരിച്ചു തന്നു
    നാവിന്‍ തുമ്പ് പൊള്ളിച്ച മിഴിനീരും നീ തിരിച്ചു തന്നു
    എന്നിട്ടുമെന്തേമൌനം കൊണ്ട് കൊത്തിയെടുത്ത വാക്കുകള്‍
    നീ എനിക്ക് തിരിച്ചു തന്നില്ല ..
    നല്ല വരികള്‍ ..!

    ReplyDelete