Showing posts with label രതീഷ്‌. Show all posts
Showing posts with label രതീഷ്‌. Show all posts

Wednesday, 24 April 2013

ലൈക്‌

ലൈക്‌ 

രോമാഞ്ചം ഇടയ്ക്കിടെ പ്രതീക്ഷിച് 
ഒരു കവി രോമകുമ്മായം 
കയ്യിൽ കരുതി 

സ്വയം വരികളിൽ  തലോടി 
ആലസ്യത്തിലാണ്ടൂ 

കമ്മന്റ് നിറയുന്ന പോസ്റ്റുകൾ 
സ്വപ്നം കാണാൻ കൊതിച്ചു 

ഒന്ന് ആദ്യം പോസ്റ്റ്‌ 
പിന്നെ ഫേസ് ബുക്ക്‌ 
ഒരു ലൈക്‌ 
ഒരു കമ്മന്റ് . 
ശുഭം 

Wednesday, 17 April 2013

ഉഷ്ണകാലം

ഉഷ്ണകാലം 

എവിടെയോ മുറിഞ്ഞു  പോയ ഒരു പാട്ടിന്റെ പാതി 
ഈ വേനൽ രാത്രി ഒരു പകുതി മറന്ന  സ്വപ്നത്തിന്റെ പാതി 
ഇരുണ്ട ഇടനാഴിയിൽ ഒരു അടക്കിയ തേങ്ങൽ 
വടുക്കൾ മറഞ്ഞെങ്കിലും  വേദനയുടെ കാണാമുറിവുകൾ  
മുറിഞ്ഞിടത്ത് നിന്നും പലശാഖ കിളിർത്ത ഒരു മരം 
ചോര പൂത്തു നിന്നത് സ്വപ്നത്തിൽ കണ്ടു 

 മറന്നുവെങ്കിലും നീ എവിടെയാണ് 
ഒരു കീറി വരണ്ട,ചൂട് കാറ്റ് പറപ്പിച്ച ഒരു വേനൽ 
ബാക്കിയാക്കിയത് ... 
ഒരിക്കലും പൊഴിയാത്ത വര്ഷം മറച്ചത് ... 

Tuesday, 15 January 2013

കടം


 ഞാന്‍ പറയാന്‍ മറന്ന വാക്കുകള്‍  
നീ മൌനം കൊണ്ട് കൊത്തിയെടുത്തു 
മഴ ബാക്കി വെച്ചുപോയ തണുപ്പില്‍
നിന്റെ ചുണ്ടിനു മേല്‍ വിയര്‍പ്പു പൊടിഞ്ഞു 
ഇടതു മാറിലെ കറുത്ത മറുക്  ചുംബനം കൊണ്ട് ചുവന്നു 

നിലാവ് മറഞ്ഞു നിന്ന രാത്രിയില്‍
 പിറവി കൊണ്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍ 
 നിന്നോട് സത്യം പറഞ്ഞില്ല
 എന്നോട് കള്ളവും 

എന്റെയും നിന്റെയും പ്രിയ കവി പറഞ്ഞപോലെ 
പിരിയാന്‍  നേരം 
കന്യകയായ ദേവിയോട് വിട പറഞ്ഞപ്പോള്‍ 
നീ പറഞ്ഞില്ല 
ഞാനും ഇതു പോലെ 
ഞാനും നിന്നേ പോലെ 

ഉള്ളം  കൈ പൊള്ളിച്ച 
 കുരിശു നീ തിരിച്ചു തന്നു 
വിരലിനെ പൊള്ളിച്ച അക്ഷരങ്ങളും നീ തിരിച്ചു തന്നു 
നാവിന്‍ തുമ്പ് പൊള്ളിച്ച മിഴിനീരും നീ തിരിച്ചു തന്നു 
എന്നിട്ടുമെന്തേമൌനം കൊണ്ട് കൊത്തിയെടുത്ത വാക്കുകള്‍ 
  നീ എനിക്ക് തിരിച്ചു തന്നില്ല