Wednesday, 17 April 2013

ഉഷ്ണകാലം

ഉഷ്ണകാലം 

എവിടെയോ മുറിഞ്ഞു  പോയ ഒരു പാട്ടിന്റെ പാതി 
ഈ വേനൽ രാത്രി ഒരു പകുതി മറന്ന  സ്വപ്നത്തിന്റെ പാതി 
ഇരുണ്ട ഇടനാഴിയിൽ ഒരു അടക്കിയ തേങ്ങൽ 
വടുക്കൾ മറഞ്ഞെങ്കിലും  വേദനയുടെ കാണാമുറിവുകൾ  
മുറിഞ്ഞിടത്ത് നിന്നും പലശാഖ കിളിർത്ത ഒരു മരം 
ചോര പൂത്തു നിന്നത് സ്വപ്നത്തിൽ കണ്ടു 

 മറന്നുവെങ്കിലും നീ എവിടെയാണ് 
ഒരു കീറി വരണ്ട,ചൂട് കാറ്റ് പറപ്പിച്ച ഒരു വേനൽ 
ബാക്കിയാക്കിയത് ... 
ഒരിക്കലും പൊഴിയാത്ത വര്ഷം മറച്ചത് ... 

1 comment:

  1. മറഞ്ഞു പോയതെന്തേ..?
    നീയകന്നു പോയതെവിടെ?

    ആർദ്രമായ രചന. ഇഷ്ടമായി സർ.

    ശുഭാശംസകൾ....

    ReplyDelete